Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Adoor Prakash

മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രും തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും: അ​ടൂ​ര്‍ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യും മു​ഴു​വ​ന്‍ മ​ന്ത്രി​മാ​രും തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ്. യു​ഡി​എ​ഫ് യോ​ഗം പൂ​ര്‍​ണ​മാ​യി കൂ​ടി. ശ​നി​യാ​ഴ്ച ഒ​ന്നു​കൂ​ടി യോ​ഗം കൂ​ടി തീ​രു​മാ​ന​ങ്ങ​ള്‍ കൈ​ക്കൊ​ള്ളു​മെ​ന്നും തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​ള്‍​പ്പെ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ക്കും. ശ​നി​യാ​ഴ്ച നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ചെ​യ്ത​ശേ​ഷം തീ​രു​മാ​നം അ​റി​യി​ക്കു​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

താ​ൻ ക​ണ്ട ര​മേ​ശ് ചെ​ന്നി​ത്ത​ല സ​ന്തോ​ഷ​വാ​നാ​ണെ​ന്നും അ​ദ്ദേ​ഹം എ​ല്ലാ കാ​ല​ത്തും ശ​ക്ത​നാ​ണെ​ന്നു​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് ബെ​ന്നി ബ​ഹ​നാ​ൻ പ്ര​തി​ക​രി​ച്ച​ത്. മ​ന്ത്രി​സ​ഭ​യി​ൽ ഉ​ണ്ടാ​കു​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് അ​ദ്ദേ​ഹ​മാ​ണ്.

ത​ന്റെ അ​ഭി​പ്രാ​യം പ​റ​യു​ന്നി​ല്ല. ര​മേ​ശ്‌ ചെ​ന്നി​ത്ത​ല കോ​ൺ​ഗ്ര​സി​ന്റെ അ​നി​ഷേ​ധ്യ ഘ​ട​ക​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി സ്ഥാ​ന​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച അ​ജ​ണ്ട​യി​ലി​ല്ല. ആ ​കാ​ര്യം ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​യു​മെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്നും ബെ​ന്നി ബ​ഹ​നാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ഞ​ങ്ങ​ൾ​ക്ക് ഒ​രു ആ​ശ​ങ്ക​യു​മി​ല്ല; യു​ഡി​എ​ഫ് വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തും: അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് വ​ൻ‌ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ത​ങ്ങ​ള്‍​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ല്ലാ ജി​ല്ല​യി​ലും മു​ന്നേ​റ്റം ഉ​ണ്ടാ​കു​മെ​ന്നും ജ​ന​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​യ്ക്ക് അ​നു​സ​രി​ച്ചു​ള​ള പ്ര​വ​ര്‍​ത്ത​നം ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

"23 വ​ര്‍​ഷം കോ​ന്നി​യി​ലെ ജ​ന​ങ്ങ​ള്‍​ക്കാ​യി പ്ര​വ​ര്‍​ത്തി​ച്ചു. പാ​ര്‍​ട്ടി പ​റ​ഞ്ഞ​പ്പോ​ള്‍ ആ​റ്റി​ങ്ങ​ലി​ലേ​ക്ക് മാ​റി. മ​ത്സ​രി​ക്കാ​ന്‍ താ​ല്‍​പ്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ച്ചു. ആ ​തീ​രു​മാ​നം അ​നു​സ​രി​ച്ചു. ആ​ദ്യ​ത്തെ എ​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് തെ​റ്റി​ദ്ധ​രി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള​ള​തി​നാ​ലാ​ണ് ഡി​ലീ​റ്റ് ചെ​യ്ത​ത്.

പാ​ര്‍​ട്ടി​യാ​ണ് വ​ലു​ത്. ആ ​തീ​രു​മാ​നം തെ​റ്റാ​യാ​ലും ശ​രി​യാ​യാ​ലും അം​ഗീ​ക​രി​ക്കും. പാ​ര്‍​ട്ടി ഇ​പ്പോ​ള്‍ എ​ടു​ത്ത തീ​രു​മാ​നം ശ​രി​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് അം​ഗീ​ക​രി​ച്ച​ത്. യു​ഡി​എ​ഫി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒ​രു ആ​ശ​ങ്ക​യു​മി​ല്ല. ഒ​രു കാ​ലു​വാ​ര​ലും ഉ​ണ്ടാ​കി​ല്ല.'-​അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

യു​ഡി​എ​ഫ് ജ​യി​ച്ചാ​ല്‍ മു​ഖ്യ​മ​ന്ത്രി ആ​രാ​ക​ണ​മെ​ന്ന് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നി​ക്കു​മെ​ന്നും കോ​ന്നി​യി​ല്‍ താ​ന്‍ ന​ല്‍​കി​യ സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രാ​ണ് അം​ഗീ​ക​രി​ച്ച​തെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു. കോ​ന്നി​യി​ല്‍ സീ​റ്റ് കി​ട്ടാ​ത്ത​തി​ല്‍ ദുഃ​ഖ​മി​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്ക് വേ​ണ്ടി ത​നി​ക്ക് ചെ​യ്യാ​ന്‍ ക​ഴി​യു​ന്ന എ​ല്ലാ ക​ട​മ​യും ഉ​ത്ത​ര​വാ​ദി​ത്വ​വും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

താ​നും അ​ർ​ഹ​ൻ, സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം: ഹൈ​ക്ക​മാ​ൻ​ഡി​ന് മു​ന്ന​റി​യി​പ്പു​മാ​യി അ​ടൂ​ർ പ്ര​കാ​ശ്

തിരുവനന്തപുരം: ക​ണ്ണൂ​രി​ൽ കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കാ​മെ​ന്ന് ഹൈ​ക്ക​മാ​ൻ​ഡ് അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ കോ​ന്നി സീ​റ്റി​നാ​യി അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് അ​ടൂ​ർ പ്ര​കാ​ശ്.

മ​ത്സ​രി​ക്കാ​ൻ സു​ധാ​ക​ര​നു​ള്ള അ​തേ അ​ർ​ഹ​ത ത​നി​ക്കു​മു​ണ്ടെ​ന്നും കോ​ന്നി​യി​ൽ എ​ന്ത് പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​യാ​ലും താ​ൻ ഉ​ത്ത​ര​വാ​ദി ആ​യി​രി​ക്കി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ഹൈ​ക്ക​മാ​ൻ​ഡി​നെ അ​റി​യി​ച്ചു. ത​നി​ക്ക് സീ​റ്റ് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ പ്ര​ത്യാ​ഘാ​തം ഉ​ണ്ടാ​കു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നേ​ര​ത്തെ, കോ​ന്നി​യി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​ടൂ​ർ പ്ര​കാ​ശ് അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ​കു​മെ​ന്ന വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ അ​ദ്ദേ​ഹം ഈ ​പോ​സ്റ്റ് ഡി​ലീ​റ്റ് ചെ​യ്തി​രു​ന്നു.

Kerala

ഉ​മ്മ​ൻ​ചാ​ണ്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ൾ ഈ ​ധാ​ർ​മി​ക ക​ണ്ടി​ല്ല​ല്ലോ: അ​ടൂ​ർ പ്ര​കാ​ശ്

തിരുവനന്തപുരം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

മു​ന്‍​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യെ ആ​ക്ര​മി​ച്ച​പ്പോ​ള്‍ ഈ ​ധാ​ര്‍​മി​ക​ത​യൊ​ന്നും ക​ണ്ടി​ല്ല​ല്ലോ എ​ന്നും സി​പി​എ​മ്മി​ന്‍റെ ഈ ​ധാ​ര്‍​മി​ക​ത തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ക്ക​ണ്ടാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രെ ക​ല്ലെ​റി​ഞ്ഞ് അ​ദ്ദേ​ത്തി​ന്‍റെ നെ​റ്റി മു​റി​ഞ്ഞ് ചോ​ര ഒ​ലി​ക്കു​ന്ന സ​മ​യ​ത്തൊ​ന്നും ഈ ​ധാ​ര്‍​മി​ക​ത ക​ണ്ടി​ല്ല​ല്ലോ. ഉ​മ്മ​ന്‍​ചാ​ണ്ടി കേ​ര​ള​ത്തി​ന്‍റെ മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി ആ​യി​രു​ന്ന സ​മ​യ​ത്ത് ഈ ​ധാ​ര്‍​മി​ക​ത ആ​ര്‍​ക്കും ഇ​ല്ലാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത് കൊ​ണ്ടാ​ണ് ഇ​പ്പോ​ള്‍ ധാ​ര്‍​മി​ക​ത കൂ​ടു​ന്ന​ത്.

പ്ര​തി​പ​ക്ഷ നേ​താ​വി​ന് ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നും ചെ​യ്യി​ക്കാ​നു​മു​ള്ള ജോ​ലി​യ​ല്ല ഉ​ള്ള​ത്. അ​ദ്ദേ​ഹം ഇ​ന്ന് കേ​ര​ള​ത്തി​ലു​ട​നീ​ളം ജ​ന​ങ്ങ​ളു​ടെ മ​ന​സ് ക​ണ്ട​റി​ഞ്ഞ്, ഭ​ര​ണ​ത്തി​ന്‍റെ ഭീ​ക​ര​ത​ക​ള്‍ ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു​കൊ​ണ്ട് മു​മ്പോ​ട്ട് പോ​കു​ന്ന ഒ​രു അ​വ​സ്ഥ​യാ​ണു​ള്ള​ത്. രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി, ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി ഒ​രു വ​ലി​യ മു​ന്നേ​റ്റം കേ​ര​ള​ത്തി​ല്‍ ഉ​ട​നീ​ള​മു​ണ്ടാ​കു​ന്നു. അ​താ​ണ് സി​പി​എ​മ്മി​ന്‍റെ നേ​താ​ക്ക​ന്മാ​ര്‍ ഇ​തി​നെ​തി​രെ ശ​ബ്ദി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ന്ന​ത്.

മ​ന്ത്രി​യെ ശാ​രീ​രി​ക​മാ​യി ആ​ക്ര​മി​ച്ചി​ട്ടി​ല്ല എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് എ​നി​ക്ക് കൃ​ത്യ​മാ​യി പ​റ​യാ​ന്‍ ഇ​പ്പോ​ള്‍ പ​റ്റു​ന്നി​ല്ല. ഏ​താ​യാ​ലും ഞ​ങ്ങ​ള്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ട്ടെ – അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ക​ട​കം​പ​ള്ളി​ക്കും അ​ടൂ​ർ‌ പ്ര​കാ​ശി​നും ഇ​ന്ന് നി​ർ​ണാ​യ​കം

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ വി​ശ​ദാം​ശ​ങ്ങ​ൾ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് ഹൈ​ക്കോ​ട​തി​ക്ക് കൈ​മാ​റും. ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കു​മ്പോ​ഴാ​ണ് എ​സ്ഐ​ടി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ക.

മു​ൻ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം കോ​ട​തി​ക്ക് കൈ​മാ​റു​ക. അ​ട​ച്ചി​ട്ട കോ​ട​തി മു​റി​യി​ലാ​ണ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍.

ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന് മു​ന്നി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ മാ​റ്റി​യോ എ​ന്ന​തി​ലും എ​സ്ഐ​ടി ഇ​ന്ന് വ്യ​ക്ത​ത വ​രു​ത്തും. ഇ​തു​സം​ബ​ന്ധി​ച്ച് വി​എ​സ്എ​സ്‌​സി​യി​ലെ വി​ദ​ഗ്ധ​രെ ക​ണ്ട് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട്‌ എ​സ്ഐ​ടി ത​യാ​റാ​ക്കി​യി​രു​ന്നു.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ആ​ദ്യ റി​പ്പോ​ർ​ട്ടി​ൽ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ജ​സ്റ്റി​സു​മാ​രാ​യ എ. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ ദേ​വ​സ്വം ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

എ​സ്ഐ​ടി അ​ന്വേ​ഷ​ണ​ത്തി​ൽ ഹൈ​ക്കോ​ട​തി നേ​ര​ത്തെ തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. അ​തേ​സ​മ​യം എ​ൻ. വാ​സു കേ​സി​ൽ സ്വാ​ഭാ​വി​ക ജാ​മ്യം തേ​ടി ഇ​ന്ന് കോ​ട​തി​യെ സ​മീ​പി​ച്ചേ​ക്കും. റി​മാ​ൻ​ഡി​ൽ തു​ട​രു​ന്ന ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ ജാ​മ്യ​ഹ​ർ​ജി​യി​ലും കോ​ട​തി ഇ​ന്ന് വാ​ദം കേ​ൾ​ക്കും.

Kerala

അടൂർ പ്രകാശ് സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തി: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനം എല്ലാവർക്കും അറിയാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

ആന്‍റോ ആന്‍റണി, അടൂർ പ്രകാശ് എന്നിവർ പോറ്റിക്കൊപ്പം സോണിയയെ കാണാൻ പോയിട്ടുണ്ട്. അടൂർ പ്രകാശ് ഉൾപ്പെടെയുള്ളവർ സ്വർണക്കൊള്ളയിലെ കൂട്ടുപ്രതികളുമായി സൗഹൃദം പുലർത്തിയിട്ടുണ്ടെന്നും ഗോവിന്ദന്‍ ആരോപിച്ചു.

ചോദ്യംചെയ്യലിനു ശേഷം അടൂർ പ്രകാശ് പ്രകോപനപരമായി പെരുമാറുന്നു. രാഷ്ട്രീയ പ്രേരിതമാണ് ചോദ്യം ചെയ്യൽ എന്ന് അടൂർ പ്രകാശ് പറഞ്ഞിട്ടില്ല, ചോദ്യം ചോദിച്ച ചാനൽ പൂട്ടിക്കും എന്നാണ് അദ്ദേഹം പറഞ്ഞതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വീ​ണ്ടും എ​സ്ഐ​ടി വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കും. ശ​നി​യാ​ഴ്ച​യാ​ണ് ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തേ​യ്ക്ക് വി​ളി​ച്ചു വ​രു​ത്തി അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​ത്.

കേ​സി​ലെ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി ത​നി​ക്ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ഒ​ന്നു​മി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ വീ​ട്ടി​ലും ബം​ഗു​ളൂ​രു​വി​ലും പോ​റ്റി​യെ ക​ണ്ടി​ട്ടു​ണ്ടെ​ന്നും യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ വ്യ​ക്ത​മാ​ക്കി.

കൂ​ടി​ക്കാ​ഴ്ച​ക​ൾ എ​ല്ലാം പോ​റ്റി ക്ഷ​ണി​ച്ച​തു​പ്ര​കാ​രം ആ​യി​രു​ന്നെ​ന്നും എ​ന്നാ​ൽ ക​ണ്ട തീ​യ​തി​ക​ൾ വ്യ​ക്ത​മാ​യി ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് മൊ​ഴി ന​ൽ​കി. ഡ​ൽ​ഹി​യി​ൽ പോ​കാ​നും പോ​റ്റി​യാ​ണ് ക്ഷ​ണി​ച്ച​തെ​ന്ന് എം​പി പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​വും സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച്ച​യും ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ൽ.

പോ​റ്റി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ത​ന്നെ അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യാ​ൻ എ​സ്ഐ​ടി തീ​രു​മാ​നി​ച്ചി​രു​ന്നു​വെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. പോ​റ്റി​യും കേ​സി​ലെ മ​റ്റൊ​രു പ്ര​തി ഗോ​വ​ർ​ധ​ന​നും ഡ​ൽ​ഹി​യി​ലെ​ത്തി സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​പ്പോ​ഴു​ള്ള ഫോ​ട്ടോ​യി​ലും അ​ടൂ​ർ പ്ര​കാ​ശും ആ​ന്‍റോ ആ​ന്‍റ​ണി​യു​മു​ണ്ട്.

Kerala

ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള: സോ​​​​ണി​​​​യാ​​​​ ഗാ​​​​ന്ധി​​​​യു​​​​ടെ അ​​​​ടു​​​ത്തെത്തി​​​​ച്ച​​​​ത് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് അ​​​​ല്ലെ​​​​ന്ന് പോ​​​​റ്റി​​​​യു​​​​ടെ മൊ​​​​ഴി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സോ​​​​ണി​​​​യാ​​​​ ഗാ​​​​ന്ധി​​​​യെ കാ​​​​ണാ​​​​ൻ ത​​​​നി​​​​ക്ക് സൗ​​​​ക​​​​ര്യമൊരു​​​​ക്കി​​​​യ​​​​ത് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ലെ ത​​​​ന്‍റെ ബ​​​​ന്ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണെ​​​​ന്ന് ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ർ​​​​ണ​​​​ക്കൊ​​​​ള്ള കേ​​​​സി​​​​ലെ മു​​​​ഖ്യ​​​​പ്ര​​​​തി ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി എ​​​​സ്ഐ​​​​ടി​​​​ക്കു മൊ​​​​ഴി ന​​​​ൽ​​​​കി. ആ​​​​റ്റി​​​​ങ്ങ​​​​ൽ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ എം​​​​പി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​നെ വി​​​​ളി​​​​ച്ച​​​​തെ​​​​ന്നും പോ​​​​റ്റി മൊ​​​​ഴി ന​​​​ൽ​​​​കി.

ഏ​​​​താ​​​​ണ്ട് ഇ​​​​തി​​​​നു സ​​​​മാ​​​​ന​​​​മാ​​​​യ മൊ​​​​ഴി​​​​യാ​​​​ണ് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശും ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം. അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​നെ വ​​​​ഴു​​​​ത​​​​ക്കാ​​​​ടു​​​​ള്ള ക്രൈം​​​​ബ്രാ​​​​ഞ്ച് ആ​​​​സ്ഥാ​​​​ന​​​​ത്ത് ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്പോ​​​​ൾ, ചാ​​​​ക്ക​​​​യി​​​​ലെ എ​​​​സ്ഐ​​​​ടി ആ​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി​​​​യെ എ​​​​ത്തി​​​​ച്ചി​​​​രു​​​​ന്നു.

ജാ​​​​മ്യ​​​​ത്തി​​​​ലി​​​​റ​​​​ങ്ങി​​​​യ ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ൻ പോ​​​​റ്റി ചൊ​​​​വ്വ​​​​യും വെ​​​​ള്ളി​​​​യു​​​​മാ​​​​ണ് പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘ​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ ഹാ​​​​ജ​​​​രാ​​​​കേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ന​​​​ലെ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി വി​​​​ളി​​​​ച്ചുവ​​​​രു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് വി​​​​വ​​​​രം.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ടൂ​ർ പ്ര​കാ​ശി​നെ അ​യ്യ​പ്പ​ൻ കൈ​കാ​ര്യം ചെ​യ്തോ​ളും: വി.​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടൂ​ർ​പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. അ​ടൂ​ർ പ്ര​കാ​ശ് എം​പി​യോ​ട് പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ജി ആ​വ​ശ്യ​പ്പെ​ടു​മോ.

അ​ടൂ​ർ​പ്ര​കാ​ശി​നെ ചോ​ദ്യം​ചെ​യ്യു​മെ​ന്ന​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് എ​സ്ഐ​ടി​യി​ൽ വി​ശ്വാ​സം ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. അ​ടൂ​ർ​പ്ര​കാ​ശ് പ​ത്ത​നം​തി​ട്ട​യി​ൽ മ​ത്സ​രി​ച്ചാ​ൽ അ​യ്യ​പ്പ​ൻ കൈ​കാ​ര്യം ചെ​യ്തോ​ളു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്‌​ഐ​ടി ചോ​ദ്യം​ചെ​യ്‌​ത​തി​നു പി​ന്നാ​ലെ യു​ഡി​എ​ഫി​നെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ചു​കൊ​ണ്ട് ഫേ​സ്ബു​ക്ക് കു​റി​പ്പും ശി​വ​ൻ​കു​ട്ടി പ​ങ്കു​വെ​ച്ചി​രു​ന്നു. ആ ​പാ​ര​ഡി പാ​ട്ടൊ​ന്ന് മാ​റ്റി പാ​ടി​യാ​ലോ... എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

സ്വ​ർ​ണ്ണം ക​ട്ട​ത് ആ​ര​പ്പാ എ​ന്ന ഗാ​നം ത​ദ്ദേ​ശ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ യു​ഡി​എ​ഫ് വ​ൻ​തോ​തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കോ​ൺ​ഗ്ര​സി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ഇ​തേ പാ​ര​ഡി ഗാ​നം ത​ന്നെ ആ​യു​ധ​മാ​ക്കി​യി​രു​ന്നു.

Kerala

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതം, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്‌തേക്കും: കെ. സുധാകരൻ

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് കെ. സുധാകരന്‍. പലരും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞേക്കുമെന്നും അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ സുധാകരന്‍ പറഞ്ഞു.

വായില്‍ തോന്നിയത് ആരെങ്കിലും പറയുന്നത് സത്യമല്ല. അന്വേഷണം വരട്ടെ അപ്പോള്‍ പറയാം. യുഡിഎഫ് കണ്‍വീനറെ മാത്രമല്ല, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്‌തേക്കാം. അതൊരു ലീഗല്‍ പ്രോസസ് മാത്രമാണ്. സ്വാഭാവികമായും രാഷ്ട്രീയപ്രേരിതമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലിനുശേഷം എസ്‌ഐടി അടൂര്‍ പ്രകാശിനെ വിട്ടയച്ചു. രണ്ടര മണിക്കൂര്‍ ആണ് എസ്‌ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം വി​ട്ട​യ​ച്ചു

 തിരുവനന്തപുരം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കേ​സി​ൽ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ വി​ട്ട​യ​ച്ചു. അ​ന്വേ​ഷ​ണ സം​ഘം അ​ടൂ​ർ പ്ര​കാ​ശി​നെ ര​ണ്ട​ര മ​ണി​ക്കൂ​ർ ചോ​ദ്യം ചെ​യ്തു.

ചോ​ദ്യ​ങ്ങ​ൾ​ക്കെ​ല്ലാം ഉ​ത്ത​രം ന​ല്‍​കി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ കു​റി​ച്ച് ചോ​ദി​ച്ചു. അ​തി​നും മ​റു​പ​ടി ന​ല്‍​കി. ഞാ​ൻ ന​ൽ​കി​യ മ​റു​പ​ടി തൃ​പ്തി​ക​ര​മാ​ണോ എ​ന്ന് പ​റ​യേ​ണ്ട​ത് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം ചോ​ദി​ച്ചി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. അ​തേ​സ​മ​യം, വീ​ണ്ടും വി​ളി​പ്പി​ക്കു​മോ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തോ​ട് അ​ദ്ദേ​ഹം രോ​ഷാ​കു​ല​നാ​യി.

അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും യു​ഡി​എ​ഫി​നെ ഇ​തി​ൽ കൂ​ട്ടി​ക്കെ​ട്ടാ​ൻ നോ​ക്ക​ണ്ടെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

മ​റ്റു​ള്ള​വ​രു​ടെ മേ​ൽ പ​ഴി​ചാ​രാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. വി​ളി​ച്ച ഉ​ട​ൻ അ​ടൂ​ര്‍ പ്ര​കാ​ശ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​തു​കൊ​ണ്ടൊ​ന്നും മു​ഖ്യ​മ​ന്ത്രി ര​ക്ഷ​പ്പെ​ടി​ല്ല. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് സ്ഥ​ല​കാ​ല ബോ​ധം ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും വേ​ണു​ഗോ​പാ​ൽ പ്ര​തി​ക​രി​ച്ചു.

Kerala

അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​തം, മു​ഖ്യ​മ​ന്ത്രി​യെ ഓ​ർ​ത്ത് സ​ഹ​ത​പി​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ൽ

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ൽ യു‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ക​രി​ച്ച് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ.

അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും യു​ഡി​എ​ഫി​നെ ഇ​തി​ൽ കൂ​ട്ടി​ക്കെ​ട്ടാ​ൻ നോ​ക്ക​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റു​ള്ള​വ​രു​ടെ മേ​ൽ പ​ഴി​ചാ​രാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​ത്. വി​ളി​ച്ച ഉ​ട​ൻ അ​ടൂ​ര്‍ പ്ര​കാ​ശ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി. ഇ​തു​കൊ​ണ്ടൊ​ന്നും മു​ഖ്യ​മ​ന്ത്രി ര​ക്ഷ​പ്പെ​ടി​ല്ല. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി​ക്ക് സ്ഥ​ല​കാ​ല ബോ​ധം ന​ഷ്ട​പ്പെ​ട്ടു.

22 കൊ​ല്ലം മു​മ്പ് താ​ൻ ദേ​വ​സ്വം മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്ത് പോ​റ്റി അ​വി​ടെ ക​യ​റി​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​സ്ഐ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ കൈ​യി​ൽ ഇ​രി​ക്കു​ക​യ​ല്ലേ. അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​ക്കാ​ല​ത്തെ കാ​ര്യ​വും അ​ന്വേ​ഷി​ക്ക​ട്ടെ.

മു​ഖ്യ​മ​ന്ത്രി​യെ ഓ​ർ​ത്ത് സ​ഹ​ത​പി​ക്കാ​നേ ക​ഴി​യു​ന്നു​ള്ളൂ. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​റ്റി ശ​ബ​രി​മ​ല​യി​ൽ ക​യ​റി​യ​ത് 2007ലെ​ന്ന വി​വ​രം എ​സ്ഐ​ടി​ക്ക് മു​ന്നി​ലു​ണ്ട്. അ​ന്നാ​രാ​ണ് ദേ​വ​സ്വം മ​ന്ത്രി​യെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ ചോ​ദി​ച്ചു.

അ​തേ​സ​മ​യം, തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ഐ​ടി ഓ​ഫീ​സി​ലാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. രാ​വി​ലെ മു​ത​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശി​ന് ബ​ന്ധ​മു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

 

 

Kerala

സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു. കേ​സി​ൽ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന ആ​ദ്യ കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ് അ​ടു​ർ പ്ര​കാ​ശ്.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി, സ്വ​ർ​ണം വാ​ങ്ങി​യ ബെ​ല്ലാ​രി​യി​ലെ സ്വ​ർ​ണ വ്യാ​പാ​രി ഗോ​വ​ർ​ദ്ധ​ൻ എ​ന്നി​വ​രു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് പ​ല​ത​വ​ണ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് തെ​ളി​വു​ക​ൾ ല​ഭി​ച്ചി​രു​ന്നു.

സോ​ണി​യ ഗാ​ന്ധി​യു​ടെ വ​സ​തി​യി​ലേ​ക്ക് പ്ര​തി​ക​ൾ​ക്ക് പ്ര​വേ​ശ​നം ഒ​രു​ക്കി​യ​തി​ൽ അ​ടൂ​ർ പ്ര​കാ​ശി​ന് നി​ർ​ണാ​യ​ക പ​ങ്കു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫോ​ട്ടോ​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ക​ളി​ൽ നി​ന്ന് പാ​രി​തോ​ഷി​ക​ങ്ങ​ൾ സ്വീ​ക​രി​ച്ചോ എ​ന്നും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മോ​ഷ​ണ സ്വ​ർ​ണം കൈ​മാ​റ്റം ചെ​യ്ത​തി​ൽ എം​പി​ക്ക് അ​റി​വു​ണ്ടാ​യി​രു​ന്നു​വോ എ​ന്ന​തി​ലാ​ണ് ഇ​പ്പോ​ൾ വ്യ​ക്ത​ത തേ​ടു​ന്ന​ത്.

Kerala

എ​ൻ​എ​സ്എ​സ്-​എ​സ്എ​ൻ​ഡി​പി ഐ​ക്യ നീ​ക്കം പൊ​ളി​ഞ്ഞ​തി​ൽ കോ​ൺ​ഗ്ര​സി​ന് പ​ങ്കി​ല്ല: അ​ടൂ​ർ പ്ര​കാ​ശ്

പ​ത്ത​നം​തി​ട്ട: എ​സ്എ​ൻ​ഡി​പി​യു​മാ​യു​ള്ള ഐ​ക്യ​നീ​ക്ക​ത്തി​ൽ നി​ന്ന് എ​ൻ​എ​സ്എ​സ് പി​ന്മാ​റി​യ വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി. വി​ഷ​യ​ത്തി​ൽ എ​ൻ​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് പോ​യി കോ​ൺ​ഗ്ര​സി​ലെ ആ​രും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​ക​ൾ ചു​രു​ക്കി കാ​ണി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ​ങ്കു​വ​ച്ച് ആ​ശ​ങ്ക​യും എ​ൻ​എ​സ്എ​സി​ന്‍റെ പി​ന്മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ടൂ​ർ പ്ര​കാ​ശ്. സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളെ ഒ​രു​മി​ച്ച് കൊ​ണ്ടു​പോ​കാ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. എ​ല്ലാ​വ​രു​മാ​യും സം​യ​മ​ന​ത്തോ​ടെ​യും യോ​ജി​പ്പി​ലും പോ​കാ​നാ​ണ് പാ​ർ​ട്ടി തീ​രു​മാ​ന​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പെ​രു​ന്ന​യി​ൽ ചേ​ർ​ന്ന എ​ൻ​എ​സ്എ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് യോ​ഗ​മാ​ണ് എ​എ​സ്‍​എ​സ്-​എ​സ്എ​ൻ​ഡി​പി ഐ​ക്യ​നീ​ക്കം ത​ള്ളി​യ​ത്. എ​ൻ​എ​സ്എ​സി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​തി​ച​ലി​ക്കാ​നി​ല്ല. അ​തി​നാ​ൽ വീ​ണ്ടും ഒ​രു ഐ​ക്യം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ‌ നാ​യ​ർ അ​റി​യി​ച്ചു.

ഐ​ക്യ ശ്ര​മ​ത്തി​ൽ നി​ന്ന് പി​ന്മാ​റാ​ൻ കാ​ര​ണം പി​ന്നി​ൽ രാ​ഷ്ട്രീ​യ നീ​ക്ക​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ​തു​കൊ​ണ്ടാ​ണെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. ത​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ മ​ക​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​യെ ചു​മ​ത​ല​യേ​ൽ​പ്പി​ച്ച​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സം​ശ​യ​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ പ​റ​ഞ്ഞി​രു​ന്നു.

Kerala

ക​വ​റി​ൽ ത​ന്ന​ത് ഈ​ന്ത​പ്പ​ഴം; പോ​റ്റി​യെ കു​റി​ച്ച് കൂ​ടു​ത​ലൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യെ നേ​രെ​ത്തെ അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ​പ്ര​കാ​ശ്.

2019ൽ ​ആ​റ്റി​ങ്ങ​ൽ എം​പി​യാ​യ​തി​ന് ശേ​ഷ​മാ​ണ് ആ​ദ്യ​മാ​യി പോ​റ്റി എ​ന്നെ വ​ന്ന് ക​ണ്ട​ത്. ശ​ബ​രി​മ​ല​യി​ലെ അ​ന്ന​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ് ക്ഷ​ണി​ച്ചു. അ​ന്ന​ദാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. അ​തു​വ​രെ പോ​റ്റി ആ​രാ​ണെ​ന്നോ, കൊ​ള്ള​ക്കാ​ര​നോ ആ​ണെ​ന്ന് അ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.

പോ​റ്റി​യു​ടെ പി​താ​വ് മ​രി​ച്ച ശേ​ഷം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​തി​ന​നു​സ​രി​ച്ച് പോ​യി​രു​ന്നു. വെ​ഞ്ഞാ​റം​മൂ​ട്ടി​ലെ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലും പോ​യി​ട്ടു​ണ്ട്. കെ​പി​സി​സി​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മ​ണി.​പി. നാ​യ​ർ​ക്കൊ​പ്പ​മാ​ണ് അ​ന്ന് വീ​ട്ടി​ൽ പോ​യ​ത്.

പോ​റ്റി ബം​ഗ​ളൂ​രൂ​വി​ൽ വ​ച്ച് ക​വ​റി​ൽ ത​ന്ന​ത് ഈ​ന്ത​പ്പ​ഴം ആ​യി​രു​ന്നു. അ​പ്പോ​ൾ ത​ന്നെ അ​വി​ടെ​യു​ള്ള ആ​ളു​ക​ൾ​ക്ക് കൊ​ടു​ത്തു. ബം​ഗ​ളൂ​രൂ​വി​ൽ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞാ​ണ് പോ​റ്റി കാ​ണാ​നെ​ത്തി​യ​ത്. പോ​റ്റി​യു​ടെ സ​ഹോ​ദ​രി​യു​ടെ മ​ക​ളു​ടെ ച​ട​ങ്ങി​ന്‍റെ ക്ഷ​ണ​പ​ത്ര​മാ​ണ് അ​ന്ന് കൈ​മാ​റി​യ​തെ​ന്നാ​ണ് ഓ​ർ​മ്മ​യെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

പോ​റ്റി​ക്കൊ​പ്പം സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ പോ​യി​ട്ടു​ണ്ട്. സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ അ​നു​മ​തി കി​ട്ടി​യെ​ന്നും, എം​പി​യെ​ന്ന നി​ല​യി​ൽ വ​ര​ണ​മെ​ന്നും പോ​റ്റി ആ​വ​ശ്യ​പ്പെ​ട്ട​തി​ന് അ​നു​സ​രി​ച്ചാ​ണ് പോ​യ​ത്.

സ്വ​ന്തം മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ളു​ടെ ക​ല്യാ​ണ​ത്തി​നും മ​റ്റ് ച​ട​ങ്ങു​ക​ൾ​ക്കും താ​ൻ പ​ങ്കെ​ടു​ക്കാ​റു​ണ്ടെ​ന്നും, അ​വി​ടെ ഇ​ല്ലാ​ത്ത​പ​ക്ഷം പി​ന്നീ​ട് പോ​കു​ക​യാ​ണ് പ​തി​വെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ജോ​ൺ ബ്രി​ട്ടാ​സി​നെ​തി​രെ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

 പാ​ല​ക്കാ​ട്: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി അ​ടൂ​ർ പ്ര​കാ​ശ് എം​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ അ​ടു​ത്ത ബ​ന്ധ​മു​ണ്ട്.

ഇ​തി​ൽ എ​സ്ഐ​ടി അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ണ്ണി കൃ​ഷ്ണ​ൻ പോ​റ്റി​യും ജോ​ൺ ബ്രി​ട്ടാ​സും ത​മ്മി​ൽ നി​ര​വ​ധി ത​വ​ണ ഫോ​ണി​ൽ സം​സാ​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​ർ ത​മ്മി​ലു​ള്ള എ​ല്ലാ ഫോ​ൺ രേ​ഖ​ക​ളും എ​സ്ഐ​ടി പ​രി​ശോ​ധി​ക്ക​ണം.

പോ​റ്റി​യും സോ​ണി​യാ​ഗാ​ന്ധി​യും ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. പോ​റ്റി സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ പോ​യ​ത് പ്ര​സാ​ദം ന​ൽ​കാ​നാ​ണ്. ഇ​തി​നാ​യി മു​ൻ‌​കൂ​ർ​ അ​നു​മ​തി വാ​ങ്ങി​യി​രു​ന്നു.

അ​നു​മ​തി വാ​ങ്ങി​യ​ത് താ​ൻ അ​റി​ഞ്ഞി​ല്ല. ഡ​ൽ​ഹി​യി​ലെ​ത്തി​യ​പ്പോ​ൾ കൂ​ടെ വ​ര​ണ​മെ​ന്ന് പോ​റ്റി അ​ഭ്യ​ർ​ത്ഥി​ച്ചു. പോ​റ്റി ത​ന്‍റെ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​ർ ആ​യ​തു​കൊ​ണ്ടാ​ണ് കൂ​ടെ പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​: ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചി​ട്ടി​ല്ല, എ​ല്ലാം പി. ​ശ​ശി​യു​ടെ പ​ണിയെന്ന് അ​ടൂ​ർ പ്ര​കാ​ശ്

തൃ​ശൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​പ്പി​ച്ച വി​വ​രം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി പി. ​ശ​ശി​യു​ണ്ടാ​ക്കി​യ പ​ണി​യാ​ണി​ത്. എ​സ്ഐ​ടി വി​ളി​പ്പി​ച്ചാ​ൽ ഹാ​ജ​രാ​കും. എ​ന്നാ​ൽ, മാ​ധ്യ​മ​ങ്ങ​ൾ പ​റ​യു​ന്ന​തി​ന് അ​നു​സ​രി​ച്ച് എ​സ്ഐ​ടി​ക്കു മു​ന്നി​ൽ പോ​കു​ന്ന​ത് ശ​രി​യാ​യ കാ​ര്യ​മാ​യി തോ​ന്നു​ന്നി​ല്ല. ഭ​യ​മി​ല്ല. ഒ​ന്നും മ​റ​ച്ചു​വ​യ്ക്കാ​നു​മി​ല്ലെന്നും അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.

സോ​ണി​യ ഗാ​ന്ധി​യെ കാ​ണാ​ൻ അ​നു​മ​തി നേ​ടി​യി​ട്ടി​ല്ല. അ​വി​ടെ പോ​യി എ​ന്ന​തു യാ​ഥാ​ർ​ഥ്യ​മാ​ണ്. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ പോ​റ്റി എ​ന്‍റെ പാ​ർ​ല​മെ​ന്‍റ് നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലു​ള്ള​യാ​ളാ​ണ്. അ​ദ്ദേ​ഹം ആ​വ​ശ്യ​മു​ന്ന​യി​ച്ച​പ്പോ​ൾ കേ​ൾ​ക്കാ​ൻ ത​യാ​റാ​യി. അ​ത് അ​ദ്ദേ​ഹം ക​ള്ള​നാ​ണ് അ​റി​ഞ്ഞു​കൊ​ണ്ട​ല്ല. ശ​ബ​രി​മ​ല​യി​ൽ ന​ട​ന്ന അ​ന്ന​ദാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്ഷ​ണി​ച്ചി​രു​ന്നു. ഇ​നി പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ എ​സ്ഐ​ടി വി​ളി​പ്പി​ക്കുമ്പോൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ മൊ​ഴി​യെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ എ​സ്ഐ​ടി, യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ മൊ​ഴി​യെ​ടു​ക്കും. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​നാ​ണ് വി​ളി​പ്പി​ക്കു​ന്ന​ത്.

പോ​റ്റി​ക്കൊ​പ്പം അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ ഡ​ൽ​ഹി യാ​ത്ര ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ സം​ഘം ശേ​ഖ​രി​ക്കും. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള പോ​റ്റി​യു​ടെ കൂ​ടി​ക്കാ​ഴ്ച​യി​ലും അ​ടൂ​ർ പ്ര​കാ​ശ് ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.

നേ​ര​ത്തെ പോ​റ്റി​യു​മൊ​ത്തു​ള്ള അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ക​ന​ത്ത വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം രം​ഗ​ത്തു​വ​ന്നി​രു​ന്നു.

അ​തേ​സ​മ​യം, ദേ​വ​സ്വം മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ അ​ന്വേ​ഷ​ണ സം​ഘം, അ​തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പോ​റ്റി​യി​ൽ നി​ന്നും സ്ഥി​രീ​ക​ര​ണം തേ​ടും.

Kerala

മു​ഖ്യ​മ​ന്ത്രി​യ്ക്കൊ​പ്പ​മു​ള്ള പോ​റ്റി​യു​ടെ ഫോ​ട്ടോ എ​ഐ നി​ർ​മി​തം: എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യ്ക്കൊ​പ്പ​മു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ ഫോ​ട്ടോ എ​ഐ നി​ർ​മി​ത​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. സോ​ണി​യ ഗാ​ന്ധി​യും ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.

അ​ടൂ​ർ പ്ര​കാ​ശ് മ​റു​പ​ടി പ​റ​യാ​ത്ത​തി​നാ​ൽ സം​ഭ​വ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു. ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​ക്ക് സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ ആ​രാ​ണ് അ​പ്പോ​യി​ൻ​മെ​ന്‍റ് ന​ൽ​കി​യ​തെ​ന്ന​തി​ൽ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ​ക്ക് മ​റു​പ​ടി ഇ​ല്ലെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

അ​ടൂ​ർ പ്ര​കാ​ശ് എ​ന്തോ മ​റ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. സ്വ​ർ​ണ​കൊ​ള്ള​യി​ലെ ര​ണ്ടു പ്ര​തി​ക​ൾ എ​ങ്ങ​നെ​യാ​ണ് സോ​ണി​യ ഗാ​ന്ധി​യെ ക​ണ്ട​തെ​ന്നും എ​ന്തി​നാ​യി​രു​ന്നു സ​ന്ദ​ർ​ശ​ന​മെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി ചോ​ദി​ച്ചു.

ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കൊ​ക്കെ മ​റു​പ​ടി പ​റ​യേ​ണ്ട ബാ​ധ്യ​ത യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ​ക്കു​ണ്ടെ​ന്നും സ്വ​ർ​ണ​പാ​ളി​യി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ത്തോ​ടൊ​പ്പം സോ​ണി​യ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നും എം.​വി. ഗോ​വി​ന്ദ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​രി​യാ​യി​ല്ല; അ​തി​ജീ​വി​ത​യ്ക്കെ​തി​രാ​യ പ്ര​തി​ക​ര​ണം അ​നാ​വ​ശ്യം: അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ കെ. മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ വി​ധി​യെ സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. അ​ജീ​വി​ത​യ്ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ന​ട​ത്തി​യ പ്ര​സ്താ​വ​ന അ​നാ​വ​ശ്യ​മെ​ന്നും​നി​രു​ത്ത​ര​വാ​ദ​പ​ര​മെ​ന്നും മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.

പ​ദ​വി​ക്ക​നു​സ​രി​ച്ചു​ള്ള പ്ര​സ്താ​വ​ന ന​ട​ത്ത​ണം. തി​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം അ​ത്ത​ര​ത്തി​ലൊ​രു പ്ര​തി​ക​ര​ണം ന​ട​ത്തി​യ​ത് ശ​രി​യാ​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​തി​ജീ​വി​ത​യ്ക്ക് നീ​തി കി​ട്ട​ണ​മെ​ന്നാ​ണ് നി​ല​പാ​ട്. സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ ചോ​ദ്യം ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ​ര്‍​ക്കാ​ര്‍ അ​പ്പീ​ല്‍ പോ​കു​ന്ന​ത് വേ​റെ പ​ണി​യി​ല്ലാ​ത്ത​തി​നാ​ലാ​ണെ​ന്നും ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്നു​മാ​യി​രു​ന്നു അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം. ദി​ലീ​പു​മാ​യി ത​നി​ക്ക് അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞി​രു​ന്നു.

കെ​പി​സി​സി​യും എ​ഐ​സി​സി​യും എ​തി​ര്‍​ത്ത് നി​ല​പാ​ടെ​ടു​ക്കു​ക​യും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ​ന്‍ വി​മ​ര്‍​ശ​നം ഉ​യ​രു​ക​യും ചെ​യ്ത​തോ​ടെ അ​ടൂ​ര്‍ പ്ര​സ്താ​വ​ന തി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ​ത് അ​നാ​വ​ശ്യ പ്ര​തി​ക​ര​ണ​മാ​ണെ​ന്നും കോ​ൺ​ഗ്ര​സ് നി​ല​പാ​ട് അ​ത​ല്ലെ​ന്നും കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് വീ​ണ്ടും വ്യ​ക്ത​മാ​ക്കി.

 

 

Kerala

കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​യ്ക്കൊ​പ്പം; അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ പി​ന്തു​ണ​ച്ച യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യെ​ന്ന് സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ർ​ട്ടി നി​ല​പാ​ട് താ​ൻ വി​ശ​ദീ​ക​രി​ച്ച​താ​ണെ​ന്നും കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​യ്ക്കൊ​പ്പ​മാ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി. വോ​ട്ടെ​ടു​പ്പ് ദി​ന​ത്തി​ലാ​യി​രു​ന്നു ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കോ​ട​തി വെ​റു​തെ വി​ട്ട ദി​ലീ​പി​നെ പി​ന്തു​ണ​ച്ച് അ​ടൂ​ർ പ്ര​കാ​ശ് രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്ന് അ​ടൂ​ർ പ്ര​കാ​ശി​നെ ത​ള്ളി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ന്ത​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​ടി. തോ​മ​സ് കേ​സി​ല്‍ സ്വീ​ക​രി​ച്ച നി​ല​പാ​ട് ഓ​ർ​മ്മ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച​ത്.

 

Kerala

കെ​പി​സി​സി അം​ഗീ​ക​രി​ക്കു​ന്നി​ല്ല; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി​യു​മാ​യി സ​ണ്ണി ജോ​സ​ഫ്

തി​രു​വ​ന​ന്ത​പു​രം: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​ട​ൻ ദി​ലീ​പി​നെ പി​ന്തു​ണ​ച്ചു കൊ​ണ്ടു​ള്ള യു​ഡി​എ​ഫ് ക​ൺ​വീ​ന‍​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ൽ അ​തൃ​പ്തി​യു​മാ​യി കെ​പി​സി​സി.

കോ​ൺ​ഗ്ര​സ് അ​തി​ജീ​വി​ത​ക്കൊ​പ്പ​മാ​ണെ​ന്നും സ​ർ​ക്കാ​ർ അ​പ്പീ​ൽ പോ​ക​ണ​മെ​ന്നാ​ണ് നി​ല​പാ​ടെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ടു. ഗൂ​ഢാ​ലോ​ച​ന​ക്ക് തെ​ളി​വ് ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല. അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ്ര​സ്താ​വ​ന വ്യ​ക്തി​പ​ര​മാ​യ പ്ര​സ്താ​വ​ന​യാ​ണ്. കെ​പി​സി​സി ആ ​പ്ര​സ്താ​വ​ന അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് അ​തി​ജീ​വി​ത​ക്കൊ​പ്പ​മെ​ന്നും സ​ണ്ണി ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി.

Kerala

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്

പ​ത്ത​നം​തി​ട്ട: ദി​ലീ​പി​ന് നീ​തി ല​ഭി​ച്ചു​വെ​ന്ന യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ പ​രാ​മ​ർ​ശം അ​ങ്ങേ​യ​റ്റം സ്ത്രീ​വി​രു​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

അ​വ​ൾ​ക്കൊ​പ്പം തു​ട​ർ​ന്നും ഉ​ണ്ടാ​കും. അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ കോ​ൺ​ഗ്ര​സി​ന്‍റെ സ്ത്രീ​വി​രു​ദ്ധ​ത​യാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ന​ടി അ​നു​ഭ​വി​ച്ച പീ​ഡ​നം. അ​വ​ർ എ​ടു​ത്ത നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടെ​യു​ള്ള നി​ല​പാ​ടാ​ണ് പോ​രാ​ട്ട​ങ്ങ​ളെ മു​ന്നോ​ട്ടു ന​യി​ച്ച​തെ​ന്നും ‌മ​ന്ത്രി വീ​ണാ ജോ​ർ​ജ് വ്യ​ക്ത​മാ​ക്കി.

Kerala

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ല്ല: അ​ടൂ​ര്‍ പ്ര​കാ​ശ്

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ലെ സ​ത്യാ​വ​സ്ഥ പു​റ​ത്തു​വ​രി​ല്ലെ​ന്ന് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍​നി​ന്നു ശ്ര​ദ്ധ തി​രി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്‍​ഡി​എ​ഫ് ത​ന്ത്ര​ങ്ങ​ള്‍ വി​ജ​യി​ച്ചി​രി​ക്കു​ക​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ ഇ​നി ഉ​യ​ര്‍​ന്നു​വ​രി​ക​യി​ല്ലെ​ന്ന് അ​വ​ര്‍ ഉ​റ​പ്പി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് കൊ​ച്ചി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രേ പ​രാ​തി ല​ഭി​ച്ച​യു​ട​ന്‍ പോ​ലീ​സി​നു കൈ​മാ​റി​യ കെ​പി​സി​സി ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ കാ​ണി​ച്ചു​ത​ന്ന മു​ന്‍ മാ​തൃ​ക​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ പാ​ര്‍​ട്ടി ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നു പ​ക​രം ക​മ്മീ​ഷ​നെ നി​യ​മി​ക്കു​മാ​യി​രു​ന്നു.

ആ ​ക​മ്മീ​ഷ​ന്‍ കേ​സ് പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തു​വ​രെ ന​ട​പ​ടി​യെ​ടു​ക്കാ​തെ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന​താ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ രീ​തി​യെ​ന്നും രാ​ഹു​ലി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് കൈ​ക്കൊ​ണ്ട ന​ട​പ​ടി മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ​പി​സി​സി എ​ടു​ക്കു​ന്ന തീ​രു​മാ​ന​ത്തി​ല്‍ എ​ല്ലാ കോ​ണ്‍​ഗ്ര​സു​കാ​രും യോ​ജി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

District News

രാ​ഷ്ട്രീ​യ​മാ​ന്യ​ത കാ​ണി​ക്കാ​ത്ത സ​ർ​ക്കാ​ർ: അ​ടൂ​ർ പ്ര​കാ​ശ്

കൊ​ട​ക​ര: ഒ​പ്പ​മു​ള്ള മ​ന്ത്രി​മാ​രെയും ഘ​ട​ക​ക​ക്ഷി​ക​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​ത്ത മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രു​മാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി പ​റ​ഞ്ഞു.

കൊ​ട​ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​എം ശ്രീ ​പ​ദ്ധ​തി​യും ലേ​ബ​ർ കോ​ഡും ര​ഹ​സ്യ​മാ​യി ഒ​പ്പി​ട്ട​ത് സി​പി​എ​മ്മും ബി​ജെ​പി​യും ത​മ്മി​ലു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധ​ത്തി​ന്‍റെ തെ​ളി​വാ​ണ്. ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ സ​ർ​ക്കാ​ർ കാ​ണി​ച്ചി​രു​ന്ന രാ​ഷ്ട്രീ​യ​മാ​ന്യ​ത ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി ഭ​ര​ണ​ത്തി​ലു​ള്ള പി​ണ​റാ​യി സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്നി​ല്ലെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു. ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യ നി​ല​പാ​ടാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​നു​ണ്ടാ​യി​രു​ന്ന​ത്. എം​എ​ൽ​എ​മാ​രു​ടെ പാ​ർ​ട്ടി നോ​ക്കാ​തെ​യാ​ണ് വി​ക​സ​ന ഫ​ണ്ടു​ക​ൾ അ​ന്ന് ന​ൽ​കി​യി​രു​ന്ന​ത്.

യു​ഡി​എ​ഫ് കൊ​ട​ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​എം. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​നി​ൽ അ​ന്തി​ക്കാ​ട്, ഡെ​ൽ​ജി​ത്ത് ഞെ​ർ​ളേ​ലി, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് കൊ​ട​ക​ര ഡി​വി​ഷ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി യു.​എ​സ്. വി​ഷ്ണു, സ​ദാ​ശി​വ​ൻ കു​റു​വ​ത്ത്, എം.​കെ. ഷൈ​ൻ, ജോ​യ് ചെ​മ്പ​ക​ശേ​രി, പി.​എ​ൽ. ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

കാ​ടു​കു​റ്റി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​ഭീ​തി​പൂ​ണ്ട സി​പി​എ​മ്മും ഇ​ട​തു​പ​ക്ഷ​വും ശ​ബ​രി​മ​ല​ക്കൊ​ള്ള ച​ർ​ച്ച ചെ​യ്യാ​തി​രി​ക്കാ​നു​ള്ള ഗൂ​ഢ​നീ​ക്ക​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

തെ​റ്റു​ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ടു​ക​ത​ന്നെ വേ​ണ​മെ​ന്നും എ​ന്നാ​ൽ ഓ​രോ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​മ്പോ​ഴും ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ചചെ​യ്യാ​തി​രി​ക്കാ​നു​ള്ള ത​രം​താ​ഴ്ന്ന നീ​ക്ക​ങ്ങ​ൾ വി​ല​പ്പോ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കാ​ടു​കു​റ്റി പ​ഞ്ചാ​യ​ത്തി​ലെ കു​ല​യി​ടം 13-ാം വാ​ർ​ഡി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​യോ​ഗം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​നു​ഷ്യ​ത്വ​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ ജ​ന​ഹൃ​ദ​ങ്ങ​ളി​ൽ ഇ​ടംനേ​ടി​യ നേ​താ​വാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യെ​ന്ന് അ​നു​സ്മ​രി​ച്ച അ​ടൂ​ർ പ്ര​കാ​ശ് ക​ഴി​ഞ്ഞ ഒ​മ്പ​തു​വ​ർ​ഷ​ക്കാ​ലം പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ന്ന​ത് അ​ഴി​മ​തി​യും ജ​ന​ദ്രോ​ഹ​ഭ​ര​ണ​വു​മാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ്പെ​ടു​ത്തി.

സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി അ​ഡ്വ. ഷോ​ൺ പെ​ല്ലി​ശേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥാ​നാ​ർ​ഥി ലി​ജി അ​നി​ൽ​കു​മാ​ർ, വാ​ർ​ഡു​ക​ളി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ബാ​ബു ന​മ്പാ​ട​ൻ, ബി​നീ​ഷ് കു​മാ​ർ, ജി​റ്റി ജി​ഷോ അ​ട​ക്കം ഒ​ട്ടേ​റെ പ്ര​വ​ർ​ത്ത​ക​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Kerala

“രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലിന്‍റെ അ​റ​സ്റ്റ് വൈ​കു​ന്ന​ത് സ​ർ​ക്കാ​ർ ക​രു​നീ​ക്കം”: അടൂർ പ്രകാശ്

തൃ​​​ശൂ​​​ർ: ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള മ​​​റ​​​യ്ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ക​​​രു​​​നീ​​​ക്ക​​​മാ​​​ണ് രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തിലി​​​ന്‍റെ അ​​​റ​​​സ്റ്റ് വൈ​​​കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ലെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ർ അ​​​ടൂ​​​ർ പ്ര​​​കാ​​​ശ്. അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ർ​​​ണം മോ​​​ഷ്ടി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കു​​​ന്ന​​​തു​​​വ​​​രെ പോ​​​രാ​​​ടു​​​മെ​​​ന്നും അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് പ​​​റ​​​ഞ്ഞു. പ്ര​​​സ് ക്ല​​​ബ്ബി​​​ൽ ന​​​ട​​​ത്തി​​​യ മീ​​​റ്റ് ദ ​​​പ്ര​​​സി​​​ലാ​​​ണ് അ​​​ടൂ​​​ർ പ്ര​​​കാ​​​ശി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

രാ​​​ഹു​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സ്റ്റ​​​ണ്ടാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.കേ​​​സ് വി​​​ദ​​​ഗ്ധ​​​രാ​​​യ പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ന്വേ​​​ഷി​​​ക്ക​​​ട്ടെ. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് അ​​​ടു​​​ക്കു​​​ന്പോ​​​ൾ ക​​​ള്ള​​​ക്കേ​​​സു​​​ക​​​ൾ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​ത് എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ സ്ഥി​​​രം പ്ര​​​വ​​​ണ​​​ത​​​യാ​​​ണ്.

ശ​​​ബ​​​രി​​​മ​​​ല​​​പ്ര​​​ശ്നം ത​​​കി​​​ടം​​​മ​​​റി​​​ക്കാ​​​നു​​​ള്ള എ​​​ൽ​​​ഡി​​​എ​​​ഫ് ത​​​ന്ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ൾ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത്. താ​​​ൻ കോ​​​ന്നി​​​യി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​പ്പോ​​​ഴൊ​​​ക്കെ നി​​​ര​​​വ​​​ധി ക​​​ള്ള​​​ക്കേ​​​സു​​​ക​​​ളാ​​​ണ് ത​​​നി​​​ക്കെ​​​തി​​​രേ കൊ​​​ണ്ടു​​​വ​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ലി​​​നെ​​​തി​​​രേ പു​​​റ​​​ത്തു​​​വ​​​ന്ന​​​തു ക​​​ള്ള​​​ക്കേ​​​സാ​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, നി​​​യ​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​നാ​​​യി രാ​​​ഹു​​​ൽ ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ എം​​​എ​​​ൽ​​​എ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു മാ​​​റി​​​നി​​​ൽ​​​ക്കേ​​​ണ്ട​​​ത​​​ല്ലേ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​ന്, പോ​​​ലീ​​​സ് അ​​​ന്വേ​​​ഷി​​​ച്ച് കു​​​റ്റ​​​ക്കാ​​​ര​​​നെ​​​ങ്കി​​​ൽ തെ​​​ളി​​​യി​​​ക്ക​​​ട്ടെ എ​​​ന്നാ​​​യി​​​രു​​​ന്നു മ​​​റു​​​പ​​​ടി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​നു വ​​​ള​​​രെ അ​​​നു​​​കൂ​​​ല​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ് ഇ​​​പ്പോ​​​ഴു​​​ള്ള​​​ത്. യു​​​ഡി​​​എ​​​ഫ് മു​​​ന്നേ​​​റ്റ​​​ത്തി​​​നു കോ​​​ട്ടം​​​വ​​​രു​​​ത്താ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മ​​​മാ​​​ണ് മ​​​റ്റു കേ​​​സു​​​ക​​​ൾ കു​​​ത്തി​​​പ്പൊ​​​ക്കു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ.

സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള​​​യി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ പ​​​ത്മ​​​കു​​​മാ​​​റും വാ​​​സു​​​വു​​​മെ​​​ല്ലാം ത​​​നി​​​ക്കൊ​​​പ്പം രാ​​​ഷ്‌​​ട്രീ​​​യ​​​ചേ​​​രി​​​ക​​​ളി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​യു​​​ന്ന​​​തു​​​വ​​​രെ സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളോ എ​​​സ്ഐ​​​ടി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളോ പു​​​റ​​​ത്തു​​​വ​​​രാ​​​തി​​​രി​​​ക്കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ശ്ര​​​മം.

പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ത്ത​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്ന് എ​​​ൽ​​​ഡി​​​എ​​​ഫ് മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണ​​​മെ​​​ന്ന് അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

Kerala

സി​പി​ഐ​യെ സ്വാ​ഗ​തം ചെ​യ്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍

തി​രു​വ​ന​ന്ത​പു​രം: സി​പി​ഐ​യെ യു​ഡി​എ​ഫി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശ് എം​പി. പി​എം ശ്രീ ​പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​ഐ ക​ടു​ത്ത എ​തി​ർ​പ്പ് എ​ൽ​ഡി​എ​ഫി​ൽ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​ഡി​എ​ഫ് ക​ൺ​വീ​ന​റു​ടെ പ്ര​തി​ക​ര​ണം.

സി​പി​എ​മ്മി​ന്‍റെ വ​ല്യേ​ട്ട​ന്‍ മ​നോ​ഭാ​വ​ത്തി​ല്‍ അ​ടി​ച്ച​മ​ര്‍​ത്ത​ലി​ന് ഇ​ര​യാ​യി എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​ണൊ​യെ​ന്ന് സി​പി​ഐ ചി​ന്തി​ക്ക​ണം. യു​ഡി​എ​ഫി​ലേ​ക്ക് വ​ന്നാ​ല്‍ അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​ഐ യു​ഡി​എ​ഫി​ലേ​ക്ക് വ​ര​ണ​മെ​ന്നും സി​പി​എ​മ്മി​ന്‍റെ അ​പ​മാ​നം സ​ഹി​ച്ച് എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​ര​രു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​ഐ​യി​ല്‍ നി​ന്നും പ​ല​രും കോ​ണ്‍​ഗ്ര​സി​ലേ​ക്ക് വ​രു​മെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദം; കേ​ന്ദ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ്

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി വി​വാ​ദ​ത്തി​ല്‍ കേ​ന്ദ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്. കേ​ര​ള പa​ലീ​സ് അ​ന്വേ​ഷി​ച്ചാ​ല്‍ സ​ത്യം തെ​ളി​യി​ല്ല. ഇ​ത്ര​മാ​ത്രം വ​ലി​യ കൊ​ള്ള ന​ട​ന്ന​പ്പോ​ള്‍, ആ ​കൊ​ള്ള​യ്ക്ക് പി​ന്നി​ല്‍ എ​ന്തൊ​ക്കെ​യാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്.

ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച​വ​ര്‍​ക്ക് പ​ങ്കാ​ളി​ത്ത​മു​ണ്ടോ, ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ആ​രെ​ങ്കി​ലും അ​തി​ല്‍ പ​ങ്കാ​ളി​ക​ളാ​ണോ എ​ന്ന​തെ​ല്ലാം അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

ഇ​തേ​ക്കു​റി​ച്ചെ​ല്ലാം സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ സ​ത്യം പു​റ​ത്തു വ​രി​ക​യു​ള്ളൂ. യാ​ഥാ​ർ​ഥ്യം അ​റി​യാ​ന്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. സം​സ്ഥാ​ന​ത്തെ ക്രൈം​ബ്രാ​ഞ്ചി​നെ​യോ മ​റ്റോ ഏ​ല്‍​പ്പി​ച്ചാ​ല്‍ നീ​തി​യു​ക്ത​മാ​യ അ​ന്വേ​ഷ​ണം ആ​യി​രി​ക്കി​ല്ലെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് യു​ഡി​എ​ഫി​ന് ഉ​ള്ള​ത്.

കേ​ന്ദ്ര ഏ​ജ​ൻ​സി​യോ അ​ല്ലെ​ങ്കി​ൽ, കോ​ട​തി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍, കോ​ട​തി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​മോ ന​ട​ക്ക​ണ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​പ്പാ​ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ക്ക​ണം. സി​ബി​ഐ ഏ​റ്റെ​ടു​ത്താ​ല്‍ ഇ​തി​ലെ വ​രും വ​രാ​യ്ക​ക​ള്‍ പു​റ​ത്തു വ​രും. സി​ബി​ഐ ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ആ​രൊ​ക്കെ​യാ​ണ് കൊ​ള്ള​യി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ച്ച​ത്, ഏ​തൊ​ക്കെ ത​ര​ത്തി​ല്‍ പ​ങ്കാ​ളി​ത്ത​മു​ണ്ട് എ​ന്ന​തെ​ല്ലാം പു​റ​ത്തു വ​ര​ണം. അ​യ്യ​പ്പ​ന്‍റെ മു​ന്നി​ല്‍ ഭ​ക്തി​പൂ​ര്‍​വം സ​മ​ര്‍​പ്പി​ക്കു​ന്ന​ത് അ​ടി​ച്ചു മാ​റ്റി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് സ​ഹി​ക്കാ​ന്‍ പ​റ്റു​ന്ന​ത​ല്ലെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞു.

Kerala

മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഓ​ണ​സ​ദ്യ: സ​തീ​ശ​നെ ന്യാ​യീ​ക​രി​ച്ച് അ​ടൂ​ർ പ്ര​കാ​ശ്

 

 

തി​രു​വ​ന​ന്ത​പു​രം: കു​ന്നം​കു​ള​ത്തെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ മ​ര്‍​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന ദി​വ​സം, മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഓ​ണ​വി​രു​ന്നു​ണ്ട​തി​നെ ന്യാ​യീ​ക​രി​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ണ​വി​രു​ന്നി​നാ​യി പോ​കു​ന്ന സ​മ​യ​ത്ത് കു​ന്നം​കു​ള​ത്തെ ക​സ്റ്റ​ഡി മ​ർ​ദ്ദ​ന വാ​ർ​ത്ത മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നി​രു​ന്നി​ല്ല.​അ​ങ്ങ​നെ വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​രു​ന്നി​നു പോ​കു​മാ​യി​രു​ന്നി​ല്ലെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞു

അ​തേ​സ​മ​യം നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തു കൊ​ണ്ടാ​ണ് ത​നി​ക്കെ​തി​രെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തെ​ന്ന് സ​തീ​ശ​ന്‍ പ​റ‍​ഞ്ഞു.​കേ​ര​ളം ത​ന്നെ ഇ​ര​മ്പി വ​ന്നാ​ലും ബോ​ധ്യ​ങ്ങ​ളി​ൽ നി​ന്നും നി​ല​പാ​ടു​ക​ളി​ൽ നി​ന്നും പി​ന്നോ​ട്ടു പോ​കി​ല്ല.

സു​ധാ​ക​ര​ൻ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​മാ​ണ്. മു​തി​ർ​ന്ന നേ​താ​ക്ക​ൾ​ക്ക് ത​ന്നെ വി​മ​ർ​ശി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ട്. ആ ​വി​മ​ർ​ശ​ന​ങ്ങ​ളെ ബ​ഹു​മാ​നി​ക്കു​ന്നു. എ​ന്തു പ​റ​യ​ണം എ​വി​ടെ പ​റ​യ​ണം എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് പ​റ​യു​ന്ന​വ​രാ​ണെ​ന്നും സ​തീ​ശ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു

Latest News

Corehub Up